നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും ഉമ്മൻ ചാണ്ടി നയിക്കും. ഡൽഹിയിൽ കേരളാ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം
തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാനായും ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഉമ്മൻ ചാണ്ടിയെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറും ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ
മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും ഉമ്മൻ ചാണ്ടി സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജയസാധ്യതയുള്ള സ്ഥാനാർഥികളെ പരിഗണിക്കാനും ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.