മദ്യം വാങ്ങാൻ ഇനി ബെവ് ക്യൂ ആപ്പിന്റെ ആവശ്യമില്ല. ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് ഇനി ആവശ്യമില്ലെന്നതിനാലാണ് ഇത് റദ്ദാക്കിയത്.
കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് മദ്യം വാങ്ങുന്നതിനായി ആപ്പ് ക്രമീകരിച്ചത്. ഇളവുകൾ വരികയും വിദേശ മദ്യവിൽപ്പന പുനരാരംഭിച്ചതിന്റെയും ഭാഗമായിട്ടായിരുന്നു ആപ്പ് വന്നത്. വെർച്വൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയായിരുന്നു വിൽപ്പന.