കൽപ്പറ്റ: വയനാട് കണിയാമ്പറ്റ വരദൂരിൽ ഗൃഹനിരീക്ഷണത്തിലിരിക്കെ മധ്യവയസ്കൻ മരിച്ചു.
ബാംഗ്ലൂരിൽ നിന്ന് ജൂലൈ 10 ന് നാട്ടിലെത്തിയ 56 കാരനാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു മരണം.ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും സൂചനയുണ്ട്.
ഇദ്ദേഹത്തിന്റെ സ്ലാബ് പരിശോധനയ്ക്കയച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.