ശ്രീനഗറിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ.ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടോടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് രാത്രി മുഴുവൻ ഇരുകൂട്ടരും വെടിവെപ്പ് തുടർന്നതായും പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് റെക്കോർഡിൽ തീവ്രവാദികളായി ലിസ്റ്റ് ചെയ്യപ്പെടാത്തവരാണ് കൊല്ലപ്പെട്ടവർ. കൊല്ലപ്പെട്ടവർ തങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്തവരാണ് എങ്കിലും പരോക്ഷമായി തീവ്രവാദികളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പോലീസ് പ്രസ്താവനയിൽ പറയുന്നത്.
അതേസമയം കൊല്ലപ്പെട്ടവർ ഭീകരവാദികളല്ലെന്നും നിരപരാധികളാണെന്നും വ്യക്തമാക്കി ശ്രീനഗറിൽ കുടുംബം പ്രതിഷേധം നടത്തി. കൊല്ലപ്പെട്ട മൂന്നുപേരും നിരപരാധികളാണെന്നും ചൊവ്വാഴ്ച കശ്മീർ സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാൻ പോയ വിദ്യാർഥികളെയാണ് കൊലപ്പെടുത്തിയതെന്നും കുടുംബം പറഞ്ഞു.കൊല്ലപ്പെട്ടവരിൽ ഒരാൾ 11ാം ക്ലാസ് വിദ്യാർഥിയായിരുന്നുവെന്നും പറയുന്നു.