ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന കടുവയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നേരത്തെ സുരേഷ് ഗോപി ചിത്രത്തിന് കടുവയുടെ കഥയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നല്‍കിയിരുന്നു. പൃഥിരാജ് നായകനായ കടുവയിലെ നായകന്റെ പേരായ ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നത് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതിനെതിരെ കടുവയുടെ സംവിധായകന് നല്കിയ ഹരജിയിലാണ് കോടതി ഇടപെടലുണ്ടായത്. 2019 ഒക്ടോബര്‍ 16ന് പൃഥിരാജിന്റെ ജന്മദിനത്തിലാണ് ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്.
ആദം ജോണ്‍, മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.