സ്വർണവില താഴേക്ക് തന്നെ; ഇന്ന് പവന് കുറഞ്ഞത് 360 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 36,000 രൂപയിലെത്തി. 4500 രൂപയാണ് ഗ്രാമിന്റെ വില
ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും വെള്ളിയാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. അഞ്ച് ദിവസത്തിനിടെ 1680 രൂപയുടെ കുറവാണ് പവന് ഉണ്ടായത്.

ഓഗസ്റ്റ് മാസത്തിൽ സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയിരുന്നു. നാല് മാസത്തിനുള്ളിൽ 6000 രൂപ കുറഞ്ഞു. കഴിഞ്ഞ ജുലൈ മാസത്തിലെ നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.