ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്താണ് ആക്രമണം നടന്നത്.
പോലീസ് സ്റ്റേഷന് നേർക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ബാഗ്ദാദ് സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോംബെറിഞ്ഞതിന് പിന്നാലെ നാല് വാഹനങ്ങളിലായി എത്തിയ തീവ്രവാദികൾ വെടിയുതിർത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐഎസ് ബന്ധമുള്ള ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.