വാളയാർ കേസിൽ പുകമറ സൃഷ്ടിക്കരുത്; തന്നെ മാറ്റിയത് എന്തിനെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ

വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത്. കേസിൽ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുതെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടറായ ജലജ മാധവൻ ആവശ്യപ്പെട്ടു.

കേസിൽ പ്രോസിക്യൂട്ടർ വീഴ്ച വരുത്തിയെന്ന പ്രസ്താവനയിൽ വ്യക്തത വേണം. മൂന്ന് മാസത്തിന് ശേഷം തന്നെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ ജലജ മാധവൻ ആവശ്യപ്പെട്ടു

 

ഇടതുപക്ഷ അനുഭാവിയും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ അംഗവുമാണ് ഇവർ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴിയും ഇതേ ആവശ്യം ജലജ മാധവൻ ഉന്നയിച്ചിരുന്നു. മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പ് തന്നെ മാറ്റി ലതാ ജയരാജനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നുവെന്ന് ജലജ ആരോപിച്ചു.