ബത്തേരി പഴൂർ മുണ്ടകൊല്ലിയിൽ കറവപശുവിനെ കടുവ കൊന്നു.കരുവള്ളി വട്ടതൊട്ടി രാഘവൻ്റെ പശുവിനെയാണ് കടുവ കൊന്നത്. ഇന്ന് പുലർച്ചെ 2.45ലോടെയാണ് സംഭവം. വീടിനോട് ചേർന്ന ആലയിൽ നിന്നും ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും പശുവിനെ ഉപേക്ഷിച്ച് കടുവ ഓടിമറഞ്ഞു. സ്ഥലത്ത് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി പശുവിനെ കൊന്നതോടെ ഭീതിയിലായിരിക്കുകയാണ് ജനം.
The Best Online Portal in Malayalam