ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. തുടർ തോൽവികളിൽ നിന്ന് കരകയറാൻ ലക്ഷ്യമിട്ടാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്.
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലത്തിലൂടെയാണ് ചെന്നൈ നീങ്ങുന്നത്. ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെന്നൈക്ക് വെറും രണ്ട് ജയവും അഞ്ച് തോൽവിയുമാണുള്ളത്. പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് അവർ. അതേസമയം ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമുള്ള സൺ റൈസേഴ്‌സ് അഞ്ചാം സ്ഥാനത്താണ് നിലവിൽ
സൺ റൈസേഴ്‌സ് ടീം: ഡേവിഡ് വാർണർ, ജോണി ബെയിർസ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, റാഷിദ് ഖാൻ, സന്ദീപ് ശർമ, ഖലീൽ അഹമ്മദ്, ടി നടരാജൻ. ശഹബാസ് നദീം
ചെന്നൈ ടീം: ഷെയ്ൻ വാട്‌സൺ, ഡുപ്ലെസി, അമ്പട്ടി റായിഡു, എം എസ് ധോണി, സാം കരൺ, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, പീയുഷ് ചൗള, ദീപക് ചാഹർ, ഷാർദൂൽ താക്കൂർ, കരൺ ശർമ