കൊല്ലം അഞ്ചലിൽ ഉത്രയെന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് തുടങ്ങും. കേസിൽ ഓഗസ്റ്റ് 14ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി
ചിറക്കര സ്വദേശി സുരേഷിന്റെ കയ്യിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ഏപ്രിൽ രണ്ടിന് അടൂരിലെ വീട്ടിൽ വെച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷേ ഉത്ര രക്ഷപ്പെട്ടു. ഇതിന്റെ ചികിത്സയിലിരിക്കെ മെയ് ആറിന് രാത്രിയിൽ മൂർഖനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ ദുരൂഹത തോന്നിയ ബന്ധുക്കൾ പരാതി നൽകുകയും അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമാകുകയുമായിരുന്നു. മെയ് 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. ആയിരത്തിയഞ്ഞൂറിലധികം പേജുകളുള്ളതാണ് കുറ്റപത്രം. 217 സാക്ഷികളുണ്ട്. പാമ്പുപിടിത്തക്കാരൻ സുരേഷ് മാപ്പുസാക്ഷിയാണ്.