വന്ദേഭാരത് മിഷന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ ഇന്ന് വൈകുന്നേരം യുഎഇ സമയം നാല് മണി മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്
നാട്ടിലേക്ക് മടങ്ങാനായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം. ജൂലൈ 9 മുതല്‍ 14 വരെയുള്ള ഒമ്പത് വിമാനങ്ങളിലേക്കാണ് ഇന്ന് ബുക്കിംഗ് ആരംഭിക്കുന്നത്
പത്തിന് രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്തേക്കഉള്ള ഐ എക്സ് 1536, 11ന് രാവിലെ എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള ഐഎക്സ് 1412, 14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തേക്കുള്ള ഐഎക്സ് 1536 എന്നിവയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍
മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ വില്‍പ്പനയും ഇന്ന് ആരംഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ഓഫീസുകള്‍ വഴിയോ
www.airindiaexpress.in എന്ന വെബ്സൈറ്റ് വഴിയോ അംഗീകൃത ഏജന്റുമാര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.