ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്നും, അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ലൈഫ് മിഷൻ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് വി ജി അരുൺകുമാർ അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ടത് റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണെന്ന് സർക്കാർ വാദിച്ചു. പണം കൈമാറിയത് കരാർ കമ്പനിക്കുമാണ്. ഇതിൽ ചട്ടവിരുദ്ധമായി ഒന്നും തന്നെയില്ല. കോൺഗ്രസ് നേതാവ് രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയ പരാതിയാണ് ഇതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം