Headlines

ഗ്യാനേഷ് കുമാറിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐ; ഡിസംബർ 1 മുതൽ 3 വരെ ജയിൽ നിറയ്ക്കൽ സമരം

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐ. ഗ്യാനേഷ് കുമാർ രാജി വയ്ക്കുക, SIR നിർത്തി വയ്ക്കുക, തിരഞ്ഞെടുപ്പിന് ബാലറ്റ് ഉപയോഗിക്കാൻ തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം. രാജ്യം ഒട്ടേറെ പ്രതിസന്ധികളിലുടെ കടന്നുപോകുന്നുവെന്ന് ഡി രാജ് വ്യക്തമാക്കി. സാമ്പത്തിക നില മോശം അവസ്‌ഥയിൽ. തൊഴിലില്ലായ്മ രുക്ഷം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ആക്രമണം നടക്കുന്നുവെന്ന് ഡി രാജ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുക, വോട്ടവകാശം ഉറപ്പാക്കുക മുദ്രാവാക്യം ഉയർത്തി മുന്നോട്ട് പോകും. ഡിസംബർ 1 മുതൽ 3 വരെ സിപിഐയുടെ ജയിൽ നിറയ്ക്കൽ സമരം. ലേബർ കോഡുകൾ പിൻവലിക്കുക. വനിതാ സംവരണം നടപ്പിലാക്കുക. 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വരാൻ പോകുന്നു. ബിജെപിയെയും സംഖ്യത്തെയും പരാജയപെടുത്തണം. എല്ലാ മതേതര പാർട്ടികളും ഒരുമിച്ച് ഒറ്റകെട്ടായി പോരാടണം. സീറ്റ്‌ ചർച്ചകൾ ക്രിയാത്മകമാകണം. എല്ലാവരും ഒരുമിച്ച് കൊണ്ട് വരാൻ സിപിഐയും ശ്രമിക്കുമെന്നും ഡി രാജ വ്യക്തമാക്കി.