Headlines

LDF സർക്കാർ വാങ്ങിയ വെന്റിലേറ്റർ അടക്കമുള്ള പല ഉപകരണങ്ങളും ആശുപത്രികളിൽ ഉപയോഗശൂന്യമായി കിടക്കുന്നു: അബിൻ വർക്കി

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് സർക്കാർ ആശുപത്രിയിൽ വാങ്ങിയ വെന്റിലേറ്റർ അടക്കമുള്ള പല ഉപകരണങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നു എന്ന് അബിൻ വർക്കി എംഎൽഎ. പല ഉപകരണങ്ങളും ക്വാളിറ്റി ഇല്ലാത്തതാണ് വാങ്ങിക്കൂട്ടിയത്. കെ എം എസ് സിയിൽ കമ്മീഷൻ സ്ഥാപനമായി മാറി എന്നും വിമർശനം.

ദുരൂഹം ആയിട്ടുള്ള പല തീപിടുത്തങ്ങളും കെഎംഎസ്സിയിൽ ഉണ്ടായിട്ടുണ്ട്. കൊവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ പെട്ടികൾ പോലും പൊട്ടിക്കാതെയാണ് നശിച്ചു പോകുന്നത്. ഉപകരണങ്ങളെക്കാൾ കൂടുതൽ രേഖകളാണ് തീപിടുത്തത്തിൽ നശിച്ചതെന്നും അബിൻ വർക്കി പറഞ്ഞു.

മെച്ചപ്പെട്ട ആരോഗ്യ രംഗമാണ് കേരളത്തിലുള്ളതെന്ന് കെഎൻ ബാലഗോപാൽ മറുപടി നൽകി. അതിനെ ചോദ്യം ചെയുന്ന തരത്തിലുള്ള കാര്യങ്ങൾ വരുന്നതുകൊണ്ടാണ് അടിയന്തരപ്രമേയം സഭയിൽ അവതരിപ്പിച്ചത്. ആരോഗ്യരംഗത്ത് സ്വകാര്യവൽക്കണമാണ് പ്രധാനമായ ആശങ്ക. പുതിയ ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം അതാണ്.

ഉത്തർപ്രദേശിലെ മുൻ ചീഫ് സെക്രട്ടറിയെ ആണ് ഇതിൽ ഉൾപ്പെടുത്തിയത്. യുപിയിൽ നിന്നും എന്താണ് നാം പഠിക്കേണ്ടത്. ആരോഗ്യരംഗത്തെ വലിയ കുത്തക കമ്പനികൾ കൊടുക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ആരോഗ്യമന്ത്രിയെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിക്ക് ഇതിനെപറ്റി ഒന്നും അറിയില്ലെന്നും കെ എൻ ബാലഗോപാൽ മറുപടി നൽകി.