Headlines

വലിയ മരുന്ന് ക്ഷാമം ഒന്നുമില്ല; ജനങ്ങളെ രക്ഷിക്കേണ്ടത് എൻറെ ഉത്തരവാദിത്വം, അത് ഞാൻ ചെയ്യും: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫിനെ തള്ളി കെ മുരളീധരൻ. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നത തുറന്നുപറഞ്ഞ് ആരോഗ്യ മന്ത്രി കെ മുരളീധരൻ. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ എല്ലാകാലത്തും അഭിപ്രായവ്യത്യാസം ഉണ്ടാകും. തീരുമാനമെടുക്കുന്നത് സർക്കാർ ആണ്. വലിയ മരുന്ന് ക്ഷാമം ഒന്നുമില്ല. അത്യാവശ്യം രോഗികൾക്ക് കൊടുക്കാനുള്ള മരുന്നൊക്കെ സ്റ്റോക്ക് ഉണ്ട്. മുൻഗാമികളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ അതൊന്നും ഇവിടെ നടക്കില്ല. ജനങ്ങളെ രക്ഷിക്കേണ്ടത് എൻറെ ഉത്തരവാദിത്വം. അത് ഞാൻ ചെയ്യും. കെ.എം.എസ്.സി.എല്ലിൽ സ്റ്റോക്ക് ഇല്ലാത്ത മരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്ക് ഉണ്ട്. റെഡി പർച്ചേസ് നടത്താൻ അനുമതി കൊടുത്തിട്ടുണ്ട്. മുൻഗാമികളെ രക്ഷിക്കാനുള്ള ശ്രമം ഇവിടെ നടക്കില്ല. ആര് എന്ത് ഇടം കൊലിട്ടാലും ജനങ്ങൾക്ക് മരുന്നെത്തിക്കും. ശബരിമല കടകളുടെ ടെൻഡർ നടപടി ഉണ്ടാകും. റിപ്പോർട്ട് വന്നാലുടൻ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിയിൽ ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഉന്നതതല യോഗത്തിൽ മന്ത്രിയും സെക്രട്ടറിയും തമ്മിൽ തർക്കം ഉണ്ടായി. മരുന്നുകളുടെ കുറവുണ്ടെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞു. മാധ്യമ സൃഷ്ടി എന്ന് സെക്രട്ടറി ഷർമ്മിള മേരി ജോസഫ് മറുപടി നൽകി. കുറവുള്ള മരുന്നുകൾ അടിയന്തരമായി വാങ്ങണം എന്ന് മന്ത്രി പറഞ്ഞു. ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് സെക്രട്ടറി മറുപടി നൽകി.

എന്നാൽ KMSCLൽ 28 മരുന്നുകൾ ഇല്ലെന്ന് ജനറൽ മാനേജർ പറഞ്ഞു. ഉടൻ ടെൻഡർ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു. ഉടൻ ആവശ്യമില്ലെന്നും അടുത്തയാഴ്ച KMSCL ബോർഡ് കൂടാം എന്നും സെക്രട്ടറി മറുപടി നൽകി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിലപാടിൽ മന്ത്രി K. മുരളീധരന് കടുത്ത അതൃപ്തിയാണ് ഉണ്ടായത്.

KMSCL മേധാവി ആകാൻ ആളില്ല പകരം ജനറൽ മാനേജർക്ക് മാനേജിംഗ് ഡയറക്ടറുടെ ചുമതല നൽകി ഇന്നലെ ഉത്തരവിറക്കിയിരുന്നു. സ്ഥിരം MD ഇല്ലാത്തതിനാൽ നിർണായ തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ട് എന്ന് ഉത്തരവിൽ പറയുന്നു.

കോർപ്പറേഷന് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. GM രാകേഷ് നെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല ഏൽപ്പിക്കുന്നുവെന്നും ഉത്തരവ്. അനു എസ് നായർ ഐഎസിന് KMSCL എംഡിയുടെ പൂർണ്ണ അധിക ചുമതല നൽകിയെങ്കിലും ഏറ്റെടുത്തില്ല. പിന്നാലെ H ദിനേശ് ഐഎസിന് പൂർണ്ണ അധിക ചുമതല നൽകി. ദിനേശും പദവി ഏറ്റെടുക്കാത്തതോടെയാണ് ജനറൽ മാനേജർക്ക് ചുമതല നൽകി ഉത്തരവിറക്കിയത്.