കുൽഗാം ഭീകരാക്രമണം: ഭീകരർ ഉപയോ​ഗിച്ചത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പോലും തുളച്ചുകയറാൻ ശേഷിയുള്ള പ്രത്യേക വെടിയുണ്ട

ജമ്മു കശ്മീർ: കുൽഗാമിലെ ഭീകരാക്രമണത്തിൽ തിരച്ചിൽ അഞ്ചാം ദിവസത്തിൽ. ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പങ്ക് എൻഐഎ പരിശോധിച്ചു വരികയാണ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പോലും തുളച്ചുകയറാൻ ശേഷിയുള്ള പ്രത്യേക വെടിയുണ്ടകളാണ് ഭീകരർ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബൈക്കിലാണ് അക്രമികൾ എത്തിയതെന്ന പ്രാഥമിക നിഗമനം സുരക്ഷാ ഏജൻസികൾ തള്ളി.

സമീപത്തെ ചതുപ്പുനിലത്തിലൂടെയും മരങ്ങൾക്കിടയിലൂടെയും കാൽനടയായെത്തിയ ഭീകരർ വെടിയുതിർത്ത ശേഷം വനമേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തി. ഡ്രോണുകളും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി ഉപയോഗിച്ചാണ് പരിശോധന. സംഭവത്തിൽ പ്രദേശവാസികളായ 500 ഓളം പേർ പൊലീസ് ചോദ്യം ചെയ്തു. ഭീകരർക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ആക്രമണത്തിൽ മൂന്ന് CRPF ജവാന്മാർക്കാണ് പരുക്കേറ്റത്. നാകാ ചെക്ക് പോയിന്റിൽ നിയോഗിച്ചിരുന്ന ജവാന്മാർക്ക് നേരെയാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർത്തതെന്ന് സിആർപിഎഫ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു. സംഭവം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗർ ഉൾപ്പെടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ വൻതോതിൽ വർദ്ധിപ്പിച്ചു.