Headlines

‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍

കണ്ണൂര്‍: ചക്കരക്കല്‍ മുത്തു ഏജന്‍സീസില്‍ നിന്ന് എടുത്ത്, തളിപ്പറമ്പിലെ പി വി വത്സരാജന്‍ തമ്പുരാന്‍ ലോട്ടറി സ്റ്റാള്‍ വിറ്റ ടിക്കറ്റിനാണ് തിരുവോണം ബംപര്‍ അടിച്ചത്. ചില്ലറ വില്‍പനക്കാരനായ സുജിത്ത് ആണ് തളിപ്പറമ്പ് ടൗണില്‍ ടിക്കറ്റ് വിറ്റത്. ഭാഗ്യവാന്‍ ആരെന്ന് അറിയില്ലെങ്കിലും ഏജന്‍സിയും നാട്ടുകാരും ആഘോഷത്തിലാണ്. (Sujith is the aget sold onam bumper winning ticket)

ചക്കരക്കല്ലിലെ മുത്തൂ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ബംബര്‍ ടിക്കറ്റ് നേരെ പോയത് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലേക്കാണ്. അവിടെനിന്ന് ചില്ലറ വില്‍പനക്കാരനായ സുജിത്തിന്റെ കൈകളിലേക്കെത്തി. സുജിത്ത് വിറ്റത് ആര്‍ക്കെന്ന് ഒരു പിടിയുമില്ല.തളിപ്പറമ്പ് കോര്‍ട്ട് റോഡിലാണ് ടിക്കറ്റ് വിറ്റു പോയത്. ഒരു വര്‍ഷം മുന്‍പ് മാത്രം ലോട്ടറി വില്‍പന ആരംഭിച്ച സുജിത്ത് തന്റെ കൈയ്യിലൂടെ ബംബര്‍ വിറ്റതിന്റെ ആഹ്ലാദ തിമിര്‍പ്പിലാണ്. നാട്ടുകാരും സുജിത്തിനൊപ്പം സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഈ സന്തോഷത്തിന് വാക്കുകളില്ല. മുത്തപ്പനും ഭഗഗവതിയമ്മയും ഒരേ രീതിയില്‍ ഉള്ള സമയം ഭാഗ്യം കനിഞ്ഞു എന്നത് സന്തോഷം. മുത്തപ്പനും ഭഗവതിയമ്മയും ഇന്നിവിടെ കെട്ടിയാടുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രൈസ് അടിച്ചു എന്നത് വലിയ അനുഗ്രഹമാണ് – അദ്ദേഹം പറഞ്ഞു.