Headlines

പാർവതി നടത്തിയത് കോടികളുടെ തട്ടിപ്പ്, ഇരകളെ ഭീഷണിപ്പെടുത്തി; ആഡംബര കാറുകളും വിലകൂടിയ ആഭരണങ്ങളും ഹരം

കൊച്ചി ∙ വിദേശജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്നു പൊലീസ്. സമാനമായ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ട്. പാർവതിക്കു പുറമേ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ.മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണു കേസിലെ മറ്റു പ്രതികൾ. ഇവരെയും വൈകാതെ അറസ്റ്റ് ചെയ്യാനാണു പൊലീസിന്റെ നീക്കം. അനീഷ് ദുബായിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഒട്ടേറെ തട്ടിപ്പു കേസുകളിലും മണി…

Read More

തട്ടിപ്പിലൂടെ 4000 രൂപ നഷ്ടമായത് ഒരാഴ്ചമുൻപ്; കളഞ്ഞുകിട്ടിയ സ്വർണത്താലി ഉടമയ്ക്കു നൽകി ലോട്ടറി വിൽപനക്കാരി: നന്മയുടെ അമ്പിളിവെട്ടം

മയ്യനാട് (കൊല്ലം)∙ ജീവിക്കാൻ കഷ്ടപ്പെടുന്നതിനിടെ തട്ടിപ്പിനിരയായതാണ്, കരഞ്ഞുതളർന്നതാണ്. പക്ഷേ, ഒരു തട്ടിപ്പുകാരനും കവർന്നെടുക്കാനായില്ല അമ്പിളിയുടെ മനസ്സിന്റെ വെളിച്ചം. ലോട്ടറി വിൽപനക്കാരിയായ മയ്യനാട് ധവളക്കുഴിയിൽ ദ്വാരക വീട്ടിൽ അമ്പിളിയെ കഴിഞ്ഞയാഴ്ചയാണ് അജ്ഞാതൻ ടിക്കറ്റിൽ കൃത്രിമം കാട്ടി കബളിപ്പിച്ചതും 4000 രൂപ തട്ടിയെടുത്തതും. ആ കണ്ണീർതോരും മുൻപേ അമ്പിളിക്ക് ഒരു സ്വർണത്താലി കളഞ്ഞുകിട്ടി. അക്കാര്യം സമീപത്തെ കടകളിൽ അറിയിച്ച അമ്പിളി ഉടമയെത്തിയാൽ തന്നെ വിളിക്കാൻ ഫോൺ നമ്പറും നൽകി. കൊട്ടിയത്തെ ജ്വല്ലറി ഉടമയുടെ സുഹൃത്തിന്റെ താലിയാണു കാറിലേക്കു കയറുമ്പോൾ നഷ്ടപ്പെട്ടത്….

Read More

കർണാടകയിലും രണ്ടാം വിവാഹാരോപണം; ‘പന്ത്രണ്ടോളം എംഎൽഎമാർ 2 വിവാഹം കഴിച്ചു’: ഡികെയുടെ പരാമർശം വിവാദത്തിൽ

ബെംഗളൂരു ∙ സംസ്ഥാനത്തെ പന്ത്രണ്ടോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. വിവാദം കനത്തതോടെ, രണ്ട് വിവാഹം കഴിച്ച ജനപ്രതിനിധികളുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് ശിവകുമാർ വിവാദ പരാമർശം നടത്തിയത്. അതിവേഗ നഗരവൽക്കരണം മൂലം ബെംഗളൂരു നഗരത്തിൽ അനുഭവപ്പെടുന്ന ജനസംഖ്യാ വർധനവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘കെംപെഗൗഡയാണ് ബെംഗളൂരു നിർമിച്ചത്. കെങ്കൽ…

Read More

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; സിജെപി നൽകിയ സമയ പരിധി ഇന്ന് തീരും

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തം. ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ സിജെപി അനുവദിച്ച 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി. സിപിഐ, സിപിഐഎം, സിപിഐ (ML) ഇടതു പാർട്ടികൾ ഇന്ന് മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര തീരുമാനങ്ങളിൽ മറ്റ് കമ്മിഷണർമാർ ഉന്നയിച്ച കടുത്ത വിയോജിപ്പുകൾ പുറത്തുവന്നതിനു പിന്നാലെ…

Read More