തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുടെ പേരിൽ ട്രാവൽ ഏജൻസിയിലൂടെ വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്. തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുരേഷ് ആണ് കബളിപ്പിക്കപ്പെട്ടത്. ബഹറൈനിലേക്ക് പോകാൻ കൈതമുക്കിലെ ട്രാവൽ ഏജൻസി വഴി ടിക്കറ്റ് എടുത്ത സുരേഷിന് 54,000 രൂപ നഷ്ടമായെന്നാണ് പരാതി.
സുരേഷ് ഉൾപ്പടെ മൂന്ന് പേർക്കാണ് ദുരനുഭവം ഉണ്ടായത്. എയർപോർട്ടിന് അകത്ത് കയറിയപ്പോഴാണ് കബളിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. സുരേഷ് നെയ്യാർ ഡാം പൊലീസിൽ പരാതി നൽകി.








