ജയ്പൂര്‍: രാജസ്ഥാനിലും വിജയം കണ്ട് സിജെപി പ്രതിഷേധം. കുട്ടികള്‍ തൊഴുത്തിലിരുന്ന് പഠിക്കേണ്ടി വന്ന രാംപുര സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും. പഴയ കെട്ടിടം. പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 18 ലക്ഷം രൂപയും രാജസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചു.
സ്‌കൂള്‍ ടീക് കരോ ക്യാമ്പയിനിന്റെ ഭാഗമായി സിജെപി പ്രതിനിധികള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമാണ് വലിയ ചര്‍ച്ചയായത്. കുട്ടികള്‍ തൊഴുത്തിലിരുന്ന് പഠിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഭരണകൂടത്തിനെതിരെ ജനരോഷം ശക്തമായി. പിന്നാലെയാണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയാന്‍ ഉത്തരവായത്.
ഡിസ്ട്രിക്റ്റ് മിനറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നിന്നും എംഎല്‍എ ഫണ്ടില്‍ നിന്നുമായി 18 ലക്ഷം രൂപയാണ് അനുവദിച്ചത്. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.






