Headlines

ക്ലാസ്സ് നടക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്നു വീണു; 6 വിദ്യാർഥികൾക്ക് പരുക്ക്

 

ബെംഗളൂരു ∙ കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുഗല്ലൊള്ളിയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. ബുധനാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് മേൽക്കൂരയിൽനിന്നും കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. സംഭവത്തിൽ ക്ലാസിലുണ്ടായിരുന്ന 6 വിദ്യാർഥികൾക്കു പരുക്കേറ്റുപരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗജാനൻ ബെയ്ൽ പറഞ്ഞു. 20 വർഷം മുൻപ് നിർമിച്ച സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ചു നേരത്തേ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു..