ഗോവയിൽ പ്രമുഖ കസിനോ ഗ്രൂപ്പ് ഡയറക്ടർക്ക് നേരെ വെടിവെപ്പ്.പോർവോറിമിലുള്ള മജസ്റ്റിക് പ്രൈഡ് ഹോട്ടലിന് മുന്നിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മജസ്റ്റിക് പ്രൈഡ് ഡയറക്ടർ ശ്രീനിവാസ് നായിക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.കസിനോയിൽ നിന്നിറങ്ങി കാറിൽ കയറുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തത് എന്നാണ് റിപ്പോർട്ട്.
ശ്രീനിവാസ് നായികിന്റെ അംഗരക്ഷകർ തിരികെ വെടിയുതിർത്തതോടെ ആക്രമികൾ രക്ഷപ്പെട്ടു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.
വെടിവെയ്പ്പിന്റെയും അക്രമികൾ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ബിസിനസ് തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.








