Headlines

പലിശ ‘ഭൂതം’ വീണ്ടും; തുറന്നുവിട്ട് യുഎസ്, ഈജിപ്ഷ്യൻ ബാങ്കിനും ‘ഇറാൻ’ കുരുക്ക്, ചില്ലിക്കാശ് ചെലവില്ലാതെ വെനസ്വേലൻ ‘എണ്ണ’ ഇനി ട്രംപിന്

ഒരിടവേളയ്ക്കുശേഷം വീണ്ടും ‘പലിശ ഭൂതത്തെ’ തുറന്നുവിടാൻ യുഎസ്. പണപ്പെരുപ്പം തന്നെയാണ് പ്രധാന വില്ലനെന്നും അടിസ്ഥാന പലിശനിരക്ക് കൂട്ടുന്ന നടപടിയിലേക്കാണ് ഫെഡറൽ റിസർവ് നീങ്ങുന്നതെന്നും യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പറഞ്ഞതോടെയാണ് വീണ്ടും പലിശപ്പേടി വീശിത്തുടങ്ങിയത്. തന്റെ ആദ്യ ‘ജാക്സൺ ഹോൾ സിംപോസിയം’ പ്രഭാഷണത്തിലായിരുന്നു കെവിന്റെ വാക്കുകൾ. വാർഷിന്റെ പ്രഭാഷണത്തിന് പിന്നാലെ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.52% മുന്നേറി 99.68ൽ എത്തി. യുഎസ്…

Read More

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍: നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും. കുടവയര്‍ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാന്‍ 9 ദേശങ്ങളില്‍ നിന്നായി 400 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ എത്തുക. ഉച്ചയോടെ ദേശങ്ങളില്‍ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും. പുലികളി പ്രമാണിച്ച് തൃശൂര്‍ താലൂക്കില്‍ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് 1881 പ്രകാരം…

Read More

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയില്‍ മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍. അന്യായമായി തടഞ്ഞുവെക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍ വഴക്കിടുന്ന…

Read More