‘വഖഫ് ബോർഡിൽ നിന്ന് ഹംസയെയും എന്നെയും പുറത്താക്കാൻ ആണ് സർക്കാർ ശ്രമം’; ഉമർ ഫൈസി മുക്കം

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഉമർ ഫൈസിയും കെഎസ് ഹംസയും ഉള്ള ബോർഡാണ് സർക്കാരിന്റെ പ്രശ്നം. മതപരമായ നിലപാട് തകർന്നാലും കുഴപ്പം ഇല്ല, ഉമർ ഫൈസിയും ഹംസയും മാറിയാൽ മതി എന്നാണ് സർക്കാർ നിലപാട്. സംസ്ഥാന സർക്കാരിന് എതിരായി മലപ്പുറത്ത് സിപിഐഎം സംഘടിപ്പിച്ച സെമിനാറിൽ ആയിരുന്നു വിമർശനം.

ആർഎസ്എസിന്റെ ഒപ്പം നിന്ന് തരം താഴേണ്ട അവസ്ഥയുണ്ടായെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. ഉമർ ഫൈസിയും ഹംസയും ഉള്ള ബോർഡ് പുനഃസഘടപ്പിക്കാൻ വേണ്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ ഈ നിലപാട് എടുത്തതെന്ന് അദേഹം കുറ്റപ്പെടുത്തി. തൂഫാൻ നടപ്പാക്കുമ്പോൾ മദ്യം അതിൽ പെടില്ല എന്നാണ് സർക്കാർ നയം. സ്വയം സഖാവ് എന്ന് വിശേഷിപ്പിച്ച് ഉമർ ഫൈസി മുക്കം. കെഎസ് ഹംസ ചെയർമാൻ ആയ ബോർഡ് ഈ സർക്കാരിന് പറ്റില്ല. പിന്നെ ബോർഡിൽ ഉള്ളത് സഖാവ് ഉമ്മർ ഫൈസിയാണ്. സഖാവ് എന്ന് ഞാൻ പറയുന്നതല്ല അവർ പറയുന്നത് ആണെന്നും ഉമർ ഫൈസി മുക്കം പറയുന്നു.

മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും രണ്ട് അമുസ്ലിങ്ങളെ ബോർഡിൽ ചേർക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് വിഷയത്തിൽ ബി ജെ പി നേതാവ് ഷോൺ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവമടക്കം ചൂണ്ടിക്കാട്ടിയ ഉമർ ഫൈസിയുടെ വിമർശനം. സർക്കാരിനെതിരായ സിപിഐഎമ്മിന്റെ എപരിപാടിയിലെ സമസ്ത സെക്രട്ടറിയുടെ സാന്നിധ്യം വഖഫ് വിഷയത്തിലടക്കമുള്ള സംഘടനയുടെ എതിർപ്പ് പ്രകടിപ്പിക്കലാണെന്നാണ് വിലയിരുത്തൽ.