Headlines

‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ; സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല’; മാസപ്പടി കേസിലെ ഇഡി അന്വേഷണത്തില്‍ ബിനോയ് വിശ്വം

മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മാസപ്പടി കേസിലെ ഇഡി അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയേയും കടന്ന് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളില്‍ എത്തിനില്‍ക്കുകയാണ്. ഹവാല ഇടപാട് കൂടി സംശയിക്കുന്ന ഇടപാടിനെ രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്.
ഇടതുപക്ഷ രാഷ്ട്രീയം വേറെ ബിസിനസ് വേറെ. സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല – ബിനോയ് വിശ്വം പ്രതികരിച്ചു.

ഇഡി റെയ്ഡുകളില്‍ പ്രതിഷേധിക്കുമെന്ന സിപിഐഎം പ്രഖ്യാപനത്തെ കോണ്‍ഗ്രസും പരിഹസിച്ചു. കേസിന്റെ വിശദാംശങ്ങള്‍ ഓരോന്നായി പുറത്ത് വരുമ്പോള്‍ കരുതലോടെയാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. ഇഡി അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്ഒരു റോളുമില്ലെന്നാണ് മന്ത്രിമാരുടെ നിലപാട്. ഇ.ഡി പുറത്തുവിട്ട വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജി വെക്കണമെന്ന് ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.