Headlines

വ്യോമസേനാ സംഘത്തെ ഖത്തറിൽ പ്രവേശിപ്പിക്കണമെന്ന് ഇറാൻ; അടിയന്തര ഇടപെടലും ആവശ്യം

ടെഹ്റാൻ∙ ഖത്തറിന്റെ കസ്റ്റഡിയിലുണ്ടെന്ന് കരുതുന്ന പൈലറ്റുമാരെക്കുറിച്ച് അന്വേഷിക്കുന്നതിനായി തങ്ങളുടെ വ്യോമസേനാ സംഘത്തെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ഇറാൻ. അന്വേഷണ സംഘത്തെ പ്രവേശിപ്പിക്കുന്നതിൽ ഖത്തർ അധികൃതർ മനഃപൂർവം കാലതാമസം വരുത്തുകയാണെന്ന് ഇറാന്റെ കാണാതായവർക്കായുള്ള കമ്മിറ്റി കമാൻഡർ മുഹമ്മദ് ബാഖർസാദെ ആരോപിച്ചു.
എന്നാൽ, മാർച്ചിൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച പൈലറ്റുമാരെ കസ്റ്റഡിയിൽ വച്ചിട്ടില്ലെന്നാണ് ഖത്തറിന്റെ നിലപാട്. വിഷയത്തിൽ രാജ്യാന്തര റെഡ് ക്രോസ് കമ്മിറ്റി അടിയന്തരമായി ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.