ലൈഫ്മിഷൻ പദ്ധതി : മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ജയലക്ഷ്മി

മാനന്തവാടി: ലൈഫ്മിഷൻ പദ്ധതി നടത്തിപ്പിൻ്റെ മറവിൽ നടന്ന തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എ.ഐ.സി.സി. മെംബറും കെ. പി.സി.സി.ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ പി.കെ.ജയലക്ഷമി അവശ്യപ്പെട്ടു . കെ.പി.സി. സി. യുടെ ആഹ്വാന പ്രകാരം കേരളത്തിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ മുന്നിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ജന പ്രതിനിധികളുടെ നേതൃത്യത്തിൽ നടത്തുന്ന നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. . കോൺസുലേറ്റ് ജനറലിൻ്റെ പാസ്പ്പോർട്ട് അടിച്ചുമാറ്റി കേരളത്തിലേക്ക് കടത്തിയ നയതന്ത്ര ബാഗേജുകളെ സംബന്ധിച്ചും പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നും അവർ അവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എതിരെ പ്രതിഷേധം ജന രോഷവും ഉയരുമ്പോൾ അഴിമതിക്കാരെ വെള്ളപൂശുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ജി.ബാബു.അദ്ധ്യക്ഷത വഹിച്ചു.
തലപ്പുഴ മണ്ഡലം കോൺഗ്രസ് ഐ കമ്മിറ്റി പ്രസിഡണ്ട് ജോസ് പാറയ്ക്കൽ വിപിനചന്ദ്രൻ മാസ്റ്റർ ജോസ് വാളാട് ജോസ് മറ്റത്തിൽ ഗ്രാമ പഞ്ചായത്ത് മെംബർമാരായ ലിസ്സി ജോസ്, എൽസി ജോയ് വിജയല്ക്ഷമിടീച്ചർ, എൽസ്സി തോമസ്, കത്രീന ജോയി, ഫിലോമിന ബ്ലോക്ക് കോൺഗ്സ് ഐ) കമ്മിറ്റി ഭാരവാഹികളായപി.എസ് മുരുകേശൻ, കൊളങ്ങാട്ടിൽ മത്തച്ചൻ ഷാജി.വി.ടി. പാറയ്ക്കൽ ജോയി, ജോണി മറ്റത്തിലാനി
ശശി വാളാട്
എന്നിവർ സംസാരിച്ചു