യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്. ഫൈനലില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വെരേവിനെയാണ് തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഡൊമിനികിന്റെ ജയം. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമാണിത്. ആദ്യരണ്ട് സെറ്റ് നഷ്ടമായ ശേഷമാണ് തീമിന്റെ നാടകീയ തിരച്ചുവരവ്. സ്കോര്‍–2–6, 4–6, 6–4, 6–3, 7–6. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ ഓസ്ട്രിയക്കാരനും തീമാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബിഗ് ത്രീയല്ലാത്തൊരാള്‍ യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്നത്.
The Best Online Portal in Malayalam