Headlines

MSC എൽസ കപ്പലപകടം; ഇന്ത്യയിൽ തുടരുന്ന നാവികരോട് നീതി പൂർവ്വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

 

എം.എസ്.സി എൽസ കപ്പലപകടത്തെ തുടർന്ന് ഇന്ത്യയിൽ തുടരുന്ന നാവികരോട് നീതി പൂർവ്വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ വ്യക്തമായ മറ്റ് കാരണമില്ലാതെ നാവികരെ തടഞ്ഞു വയ്ക്കേണ്ടതുണ്ടോയെന്നും കോടതിയുടെ വാക്കാൽ പരാമർശം. അന്വേഷണം പൂർത്തിയായെങ്കിൽ ചില നാവികരെയെങ്കിലും വിട്ടയയ്ക്കണമെന്നും ഓൺലൈനായി ഹാജരാകാനും ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിർദേശിച്ചു.

 

 

രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരീക്ഷണ വിധേയമാണ്. അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. വിട്ടയയ്ക്കാനാവശ്യപ്പെട്ട് നാല് നാവികർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ഹർജി ഹൈക്കോടതി ജൂലൈ 28ലേക്ക് മാറ്റി.കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

 

കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലിൽ, 600 ഓളം കണ്ടെയ്‌നറുകൾ വഹിച്ച എംഎസ് സി എൽസ-3 കപ്പൽ മറിഞ്ഞത്. രാസമാലിന്യങ്ങൾ അടങ്ങിയ കണ്ടെയ്‌നറുകൾ കടലിൽ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു. MSC എൽസ 3 കപ്പൽ, അപകടം വരുത്തിവെച്ചതെന്നായിരുന്നു ഷിപ്പിങ് മന്ത്രാലയം റിപ്പോർട്ട്.