Headlines

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ‘കുറ്റക്കാരെ ജയിലില്‍ അടയ്ക്കും; മുഖം നോക്കാതെ നടപടി’; നരേന്ദ്ര മോദി

 

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാരെ ജയിലില്‍ അടയ്ക്കുമെന്ന് എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖം നോക്കാതെ നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കിരണ്‍ റിജിജു വ്യക്തമാക്കി. കുറ്റമറ്റ ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും കിരന്‍ റിജിജു പറഞ്ഞു.

 

 

ചോര്‍ച്ചയെ ‘ഘോരപാപം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായും 13 പ്രതികള്‍ നിലവില്‍ കസ്റ്റഡിയിലാണെന്നും പറഞ്ഞു.

 

നിയമനിര്‍മ്മാണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ എന്‍ഡിഎ സഖ്യകക്ഷികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനില്‍ക്കാമെങ്കിലും, രാജ്യത്തിന്റെ ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ എംപിമാര്‍ക്കും പങ്കിട്ട ഉത്തരവാദിത്തമുണ്ടെന്നും പറഞ്ഞു – കിരണ്‍ റിജിജു വ്യക്തമാക്കി.

 

അതേസമയം, രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ, കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ പിന്നോട്ടിലെന്നാണ് സിജെപിയുടെ നിലപാട്. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ജന്തര്‍ മന്തറില്‍ തുടരുന്നത്.