Headlines

എല്ലാ സർവകലാശാലകളിലും ബി അശോക് നേരിട്ട് സന്ദർശനം നടത്തും; പുതിയ പരിഷ്കാരങ്ങളുമായി വകുപ്പ് സെക്രട്ടറി

 

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരങ്ങളുമായി വകുപ്പ് സെക്രട്ടറി. എല്ലാ സർവകലാശാലകളിലും ബി അശോക് നേരിട്ട് സന്ദർശനം നടത്തും. ആദ്യ സന്ദർശനം തിങ്കളാഴ്ച സാങ്കേതിക സർവ്വകലാശാലയിൽ. സർവ്വകലാശാല പ്രവർത്തനങ്ങൾ വിലയിരുത്താനാണ് സന്ദർശനം. പ്രധാന വിവരങ്ങൾ പരിശോധിക്കുന്നതിനും നീക്കമുണ്ടെന്ന് സൂചന. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ നീക്കം ചട്ടവിരുദ്ധമെന്നാണ് ആരോപണം. സർവകലാശാല വിഷയങ്ങളിൽ ഇടപെടാൻ സെക്രട്ടറിക്ക് കഴിയില്ലെന്നാണ് ആക്ഷേപം.

 

 

അതേസമയം, സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടാന്‍ സെക്രട്ടറിക്ക് അധികാരമില്ലെന്നും ബി അശോകിന്റെ നീക്കം ചട്ടവിരുദ്ധമെന്നും ആരോപണം ഉയർന്നു.ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് വൈസ് ചാന്‍സലര്‍മാരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. സര്‍വകലാശാല രജിസ്ട്രാര്‍മാരെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിന് കീഴിലുള്ള ഒമ്പത് സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്.

 

സര്‍വകലാശാലകളുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നായിരുന്നു വകുപ്പിന്റെ പ്രതികരണം. സെക്രട്ടറിയുടെ നടപടിയില്‍ ഒരു വിഭാഗം വിസിമാര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. പൊതുവേ സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടാറില്ലെന്നതായിരുന്നു അമര്‍ഷത്തിന് കാരണം.