Headlines

വര്‍ക്കലയില്‍ 16കാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; തമിഴ്‌നാട് സ്വദേശി ഒളിവില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനാറുകാരിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. തമിഴ്‌നാട് സ്വദേശിയായ പ്രതി റിസ്വിന്‍ ഒളിവിലാണ്. പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയ സംഘത്തില്‍ സ്ത്രീകളും എന്ന് സംശയം.

വര്‍ക്കല പാപനാശം ബീച്ചിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ 16കാരിയാണ് പീഡനത്തിനിരയായതായി പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നാഗര്‍കോവില്‍ സ്വദേശി റിസ്വിനുമായി പരിചയപ്പെട്ടത്. വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ സെപ്റ്റംബര്‍ 26ന് ലുലു മാളിന് സമീപത്തുനിന്ന് കാറില്‍ കയറ്റി അപ്പാര്‍ട്ട്‌മെന്റിലെത്തിക്കുകയായിരുന്നു. മദ്യം നല്‍കിയശേഷം റിസ്വിന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി

റിസ്വിന്‍, സുഹൃത്തിക്കളായ റെമിങ്ട്ടണ്‍, സഫിയ, ടോണി, ശ്രീഖ എന്നിവരും കാറില്‍ ഒപ്പമുണ്ടായിരുന്നു. റിസ്വിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ പ്രതി ഒളിവിലാണ്. സുഹൃത്തുക്കളുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.