അടിമാലി സമരം; കനത്ത മഴയിൽ ദുരന്തബാധിതരുടെ പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും പതിച്ചു

  ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ സമര പന്തലിന് സമീപം ദേശിയപാതയിലേക്ക് കല്ലും മണ്ണും പതിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. അപകടാവസ്ഥയിലുള്ള മൺതിട്ടക്ക് താഴെയായിരുന്നു ദുരന്ത ബാധിതർ സമരം ചെയ്യുന്നത്. ദുരന്തത്തിന് ശേഷം ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാർ വ്യക്തമാക്കുന്നു. എംഎൽഎ മാത്രമാണ് സമരപ്പന്തലിലേക്ക് എത്തിയത്. പ്രശ്നപരിഹാരത്തിനായി വേറെ ആരും തന്നെ സമീപിച്ചില്ലെന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാൽ ആണ് സമരം വീണ്ടും തുടരുന്നത്. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരസമരമായി ഈ പ്രതിഷേധത്തെ…

Read More

ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി

  യു എസ് -ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദർശനം നടക്കുക. പൊതുദർശനത്തിലും സംസ്കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത് തുടരുകയാണ്. ടെഹ്റാനിൽ നടക്കുന്ന സംസ്കാര ചടങ്ങ് സമാനതകളില്ലാത്തതാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ,വിദേശകാര്യമന്ത്രി പബിത്ര മാർഗരിത എന്നിവർ പങ്കെടുക്കും. യു എസ് -ഇറാൻ ചർച്ചകളിൽ മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ…

Read More

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.     കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി പതിനൊന്നര വരെ 3 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര…

Read More

ഒരുമിച്ച് മുഖം മിനുക്കാൻ ബിജെപിയും മോദി മന്ത്രിസഭയും; ധനം മുതൽ വിദ്യാഭ്യാസം വരെ, മാറുമോ ഈ മുഖങ്ങൾ?

  ന്യൂഡൽഹി ∙ ബംഗാളിൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പിൽ തിളക്കമേറിയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഒരുമിച്ച് മുഖം മിനുക്കാൻ ബിജെപിയും മോദി മന്ത്രിസഭയും ഒരുങ്ങുന്നു. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയ മുതിർന്ന നേതാക്കൾ മൂന്ന് മണിക്കൂർ നീണ്ട യോഗം ചേർന്നത് ഈ വിഷയങ്ങൾ ചർച്ച ചെയ്യാനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കൂടുതൽ പരിഗണന…

Read More

കാമുകനൊപ്പം ഹോട്ടലിൽ മുറിയെടുത്തു; സുഹൃത്തിനെ വിളിച്ച ശേഷം 26 കാരി ആത്മഹത്യ ചെയ്തു

  ഹൈദരാബാദ് ∙ ഹോട്ടലിൽ കാമുകനൊപ്പം മുറിയെടുത്ത 26 കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ലാങർ ഹൗസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെയുള്ള ഒരു ഹോട്ടലിൽ ആൺ സുഹൃത്തുമായി എത്തി മുറിയെടുത്ത ക്ലബ് നർത്തകിയായി ജോലി ചെയ്യുന്ന യുവതിയാണ് മറ്റൊരു സുഹൃത്തിനെ വിഡിയോ കോൾ ചെയ്ത ശേഷം ആത്മഹത്യ ചെയ്തത്.പൊലീസ് നൽകുന്ന വിവരം അനുസരിച്ച് വിവാഹിതയായ യുവതി പബ്ബിൽ വച്ചാണ് ആറുമാസം മുൻപ് യുവാവിനെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഒരുമിച്ചെത്തി…

Read More

അയോധ്യയിലെ സംഭാവനക്കൊള്ളയിൽ കടുപ്പിച്ച് യോഗി; കുടുങ്ങുക മോദിയുടെ അടുപ്പക്കാർ

  ന്യൂഡൽഹി ∙ അയോധ്യയിലെ ക്ഷേത്ര സംഭാവനക്കൊള്ളയിൽ ഉൾപ്പെട്ടവരെ പരസ്യമായി തള്ളി ആർഎസ്എസ് രംഗത്തെത്തിയതോടെ ഉത്തർപ്രദേശ് സർക്കാർ നടപടികൾ കടുപ്പിക്കുമെന്ന് ഉറപ്പായി. ആരോപണമുയർന്ന് ദിവസങ്ങൾക്കകം പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടക്കം മുതൽ ശക്തമായ നിലപാടാണു സ്വീകരിച്ചത്. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നടപടികളോടുള്ള യോഗിയുടെ വിയോജിപ്പ് ഈ നീക്കങ്ങളിൽ വ്യക്തമായിരുന്നു. പ്രധാനമന്ത്രിയുമായി ഏറെ അടുപ്പമുള്ളവരാണു ട്രസ്റ്റിലുള്ളത്. വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റായ ചമ്പത് റായ് ആയിരുന്നു ജനറൽ സെക്രട്ടറി. പ്രാണപ്രതിഷ്ഠാ…

Read More