പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ മന്ത്രി കെ എം ഷാജിയുടെ പ്രതികരണത്തിനെതിരെ വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കേന്ദ്ര മന്ത്രി കെ. എം. ഷാജി മാധ്യമങ്ങളെ കണ്ട് PMAY പദ്ധതിയെ പറ്റിയും നരേന്ദ്ര മോദിക്ക് എതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെയും പ്രതികരിച്ചു. BJP ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ. 72,000 രൂപ തന്നിട്ട് വീട് വെക്കാൻ പറയുന്ന BJP ഗവൺമെൻ്റിൻ്റെ പദ്ധതിയെ പറ്റി അവർക്ക് പോലും ഇല്ലാത്ത ആവേശമാണ് ഷാജിയേട്ടന്. ഇനിയും എന്തൊക്കെ കാണണമെന്നും എം ശിവപ്രസാദ് പ്രതികരിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ എംബ്ലം വെയ്ക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്ന് ഷാജി വ്യക്തമാക്കിയിരുന്നു. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ തെറ്റില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നതെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പിഎംഎവൈയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ള ഒരു എംബ്ലം കാണിച്ചു തരാമോ എന്ന് വെല്ലുവിളിച്ച മന്ത്രി ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് പുതുതായി വീട് അനുവദിക്കുന്നത് ആവശ്യമില്ലാത്ത കപട ആദര്‍ശം പറഞ്ഞ് തടയുന്നത് സമൂഹത്തിനോട് ചെയ്യുന്ന തെറ്റാണെന്നും കുറ്റപ്പെടുത്തി.
എം ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചത്
കേന്ദ്ര മന്ത്രി ശ്രീ. കെ. എം. ഷാജി മാധ്യമങ്ങളെ കണ്ട് PMAY പദ്ധതിയെ പറ്റിയും നരേന്ദ്ര മോദിക്ക് എതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെയും പ്രതികരിച്ചു.
BJP ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ…
72,000 രൂപ തന്നിട്ട് വീട് വെക്കാൻ പറയുന്ന BJP ഗവൺമെൻ്റിൻ്റെ പദ്ധതിയെ പറ്റി അവർക്ക് പോലും ഇല്ലാത്ത ആവേശമാണ് ഷാജിയേട്ടന്. ഇനിയും എന്തൊക്കെ കാണണം.








