തിരുവനന്തപുരം: പെട്ടിമുടി പരിസ്ഥിതി ദുർബല പ്രദേശമാണെന്നും ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്നും ജിയോളിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോർട്ട്. ജൂലൈ 30 മുതൽ ആഗസ്ത് 10 വരെ പെയ്ത അതിതീവ്ര മഴയാണ് പെട്ടിമുട്ടി ദുരന്തത്തിന് കാരണം. 24-26 സെന്റീമീറ്റർ മഴ പെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ദുരന്തമുണ്ടായ മേഖലയിൽ ഇതുവരെ നടത്തിയ മാപ്പിങ്ങ് പഠനങ്ങളിലെല്ലാം തന്നെ അതീവ പരിസ്ഥിതി ദുർബലമാണെന്നാണ് വ്യക്തമായത്. ദുരന്തമുണ്ടായ ലയങ്ങളിലിരിക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മലയുടെ താഴ് വാരത്തിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രദേശം അതീവ പരിസ്ഥിതി ദുർബലമാണ്. പെട്ടിമുടിയിലെ ലയങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.