അടിമുടി കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും ശക്തനായ സിപിഐഎം നേതാവായ പി ജയരാജനോട് നടന് സലിം കുമാറിനുള്ള ആരാധനയെക്കുറിച്ച് നടന് സുബീഷ് സുധി എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. പി ജയരാജന്റെ തെളിമയാര്‍ന്ന രാഷ്ട്രീയം സലിം കുമാറിനെ ആകര്‍ഷിച്ചിരുന്നുവെന്നും തന്റെ രാഷ്ട്രീയ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും പി ജയരാജനോടുള്ള ഇഷ്ടം സലിം കുമാര്‍ മറച്ച് വച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. സലിംകുമാറിന്റെ കറുത്ത ജൂതനെന്ന സിനിമയുടെ പൂജാ ചടങ്ങില്‍ ബദ്ധവൈരികളായ കെ സുധാകരനേയും പി ജയരാജനേയും ഒരേ വേദിയിലെത്തിക്കാന്‍ സലിം കുമാറിന് സാധിച്ചുവെന്നും സുബീഷ് സുധി എഴുതുന്നു. (actor Subish Sudhi fb post on salim kumar’s relationship with p jayarajan)
സലിം കുമാറിന്റെ വീട്ടില്‍ പി ജയരാജന് വന്നതറിഞ്ഞ് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞ തമാശയും അതിന് സലിംകുമാര്‍ കൊടുത്ത ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയും സുബീഷ് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പില്‍ എഴുതുന്നുണ്ട്. സലിം ഞങ്ങളുടെ പാര്‍ട്ടി വിട്ട് പോകുകയാണോ എന്ന് ചോദിച്ച വി ഡി സതീശനോട് സതീശേട്ടന് പാര്‍ട്ടി വിട്ടാലും താന്‍ കോണ്‍ഗ്രസ് വിടില്ലെന്നായിരുന്നു സലിം കുമാറിന്റെ മറുപടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
കടുത്ത കോണ്‍ഗ്രസ് കാരന് ആയ സലീംമേട്ടന്‍ ഒരു കടുത്ത പി ജയരാജേട്ടന് ഫാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ തെളിമായര്‍ന്ന രാഷ്ട്രീയം സലീമേട്ടനെ ആകര്‍ഷിച്ചിരുന്നു 2016 ഇലക്ഷന് കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കുട്ടി ഞാന്‍ പറവൂരുള്ള സലീമേട്ടന്റെ വീട്ടില്‍ പോയി ജയരാജേട്ടന് അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപെട്ട c m അദ്ദേഹത്തെ വിളിച്ചു തമാശക്കു ചോദിച്ചു എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന് അപ്പോള്‍ സലീമേട്ടന് പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓര്‍മ്മയുണ്ട് സതീഷേട്ടന് പോയാലും ഞാന്‍ കോണ്‍ഗ്രസ് വിടില്ല പിന്നെയും എനിക്കു ഒരു അനുഭവം ഉണ്ട് കറുത്ത ജൂതന്റെ പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയില്‍ എത്തിച്ചു അന്ന് സുധാകരേട്ടന പറഞ്ഞ വാക്ക് ഉണ്ട് സലീമിനു വേണ്ടി നമ്മള് എല്ലാം മറന്നു ഒന്നിക്കും സലീമേട്ടനെ അടുത്ത അറിഞ്ഞാല്‍ നമ്മള് ഹൃദയത്തോടെ ചേര്‍ത്ത് പിടിക്കും
ഇന്നു അമൃത ഹോസ്പിറ്റലില്‍ സലീമേട്ടന്റെ രണ്ടാമത്തെ മകന് ആരോമലിനെ കണ്ടപ്പോള്‍ ആരോമല്‍ കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം നിങ്ങള്‍ക്കു രാഷ്ട്രിയം പറഞ്ഞു അടികുടാന്‍ അച്ഛനില്ലല്ലോ അതെ പറവൂരിലെ വീട്ടില്‍ ഞാന്‍ എന്ന അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇല്ലല്ലോ മനസ്സില്‍ നിന്ന് മായുന്നില്ല നിര്‍ത്തുന്നു







