തേജോവധം ചെയ്യാന്‍ ശ്രമം; വി ശിവന്‍കുട്ടി തിരുത്തണമെന്ന് ആര്യാ രാജേന്ദ്രന്‍

 

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആര്യാ രാജേന്ദ്രനെതിരെ വി ശിവന്‍കുട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യയുടെ മറുപടി.

 

 

സെക്രട്ടേറിയറ്റില്‍ ശിവന്‍കുട്ടി പറഞ്ഞത് തെറ്റായ കാര്യം. തെറ്റായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ മറുപടി. മുതിര്‍ന്ന നേതാക്കള്‍ പുതിയ ആള്‍ക്കാരോട് ഇങ്ങനെ പെരുമാറിയാല്‍ എന്തു ചെയ്യുമെന്നും ആര്യ ചോദിച്ചു.

 

ആര്യ പ്രചരണത്തിനിറങ്ങിയത് വോട്ടുകുറച്ചെന്ന് ശിവന്‍കുട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശിച്ചിരുന്നു. ഇതിനാണ് ആര്യയുടെ മറുപടി. തിരഞ്ഞെടുപ്പ് സമയത്ത് വാഹനത്തില്‍ കയറ്റിയപ്പോള്‍ സ്ത്രീകള്‍ അടക്കം എതിര്‍ത്തു. കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണം. 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച ആ ബൂത്തില്‍ വെറും അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് കിട്ടിയതെന്നും വി.ശിവന്‍കുട്ടി വിമര്‍ശിച്ചു.