നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്തെന്ന് കേന്ദ്ര വിഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.വിദ്യാർഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ മാസം ഏഴിന് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചതായി എൻടിഎ വിവരം ലഭിച്ചു. സമൂഹമാധ്യമങ്ങൾ ചോദ്യപേപ്പർ ചോർത്താൻ വേണ്ടി ഉപയോഗിച്ചു. സിബിഐ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന മാഫിയയെ കണ്ടെത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
സിബിഐ ചോദ്യപേപ്പർ ചോർച്ചയിൽ നടപടി എടുത്തു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ മാഫിയയെ വിദ്യാർഥികളുടെ സീറ്റ് തട്ടിയെടുക്കാൻ സമ്മതിക്കില്ല. പരീക്ഷാക്രമക്കേടുകൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ല. പുനഃപരീക്ഷയ്ക്ക് അധിക ഫീസ് ഈടാക്കില്ല. സർക്കാർ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഒപ്പം. വിദ്യാർഥികളുടെ ആശങ്കകൾ തങ്ങളുടെ പരിഗണനയിലാണ്. പരീക്ഷയ്ക്ക് 15 മിനിട്ട് അധിക സമയമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിഭ്യാസ മന്ത്രി പറഞ്ഞു.കഴിഞ്ഞ പരീക്ഷയുടെ ഫീസ് എൻ ടി എ വിദ്യാർത്ഥികൾക്ക് മടക്കി നൽകുമെന്ന് കേന്ദ്ര വിഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷാർഥികൾക്ക് അവർക്കുചിതമായ നഗരങ്ങൾ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം. പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ അടുത്തമാസം 14 ന് ലഭ്യമാകും. ജൂൺ 21നാണ് പുനഃപരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.






