Headlines

2021ൽ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിയായോ? അന്നത്തെ പ്രചവനം ഇങ്ങനെയായിരുന്നു

എക്സിറ്റ് പോളിന്റെ ആവേശത്തിൽ നിന്നും എക്സാക്റ്റ് പോളിന്റെ റിയാലിറ്റിയിലേക്ക് കേരളം എത്താൻ ഇനി മണിക്കൂറുകൾ മാത്രം. കണക്കുകൾ യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ച് യു.ഡി.എഫും നേരിയ ഭൂരിപക്ഷത്തിൽ അധികാരം ലഭിക്കുമെന്ന് ഉറപ്പിച്ച് LDF ക്യാമ്പും രംഗത്തുണ്ട്. തൂക്കുസഭ നിർണയിക്കാൻ പാകത്തിന് അക്കൗണ്ട് തുറക്കുമെന്ന മോഹമാണ് ബിജെപി ക്യാമ്പിനുള്ളത്.

5 സംസ്ഥാനങ്ങളിലെ വോട്ടെല്ലാം പെട്ടിയിലായതോടെ പിന്നാലെയെത്തി എക്സിറ്റ് പോളുകളുടെ മുൻവിധി. 71 എന്ന മാജിക്കൽ നമ്പരും കടന്ന് യു.ഡി.എഫ് ക്യാമ്പിന്റെ വിജയം എക്സിറ്റ് പോളുകളുടെ കണക്കിൽ നിരന്നപ്പോൾ കേരളത്തിൽ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലായി. പുറത്തുവന്നതിൽ 9 എക്സിറ്റ് പോളുകളും യു.ഡി.എഫ് തിരിച്ചു വരുമെന്ന് അടിവരയിടുന്നു. എന്നാൽ എക്സിറ്റ് പോളുകൾ പാളിയ ചരിത്രം ഓർമിപ്പിച്ചും കണക്കിലെ യുഡിഎഫിന്റെ നേരിയ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയും LDF പ്രതീക്ഷ നിലനിർത്തി. കണക്കുകൾ പരിശോധിച്ചാൽ എക്സിറ്റ് പോളുകൾ ശരിയായ ചരിത്രമാണ് ഏറെയും. 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായി വന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ അതു ശരിവയ്ക്കുന്നു. കണക്കുകളുടെ കളിയിലും മുൻവിധിയിലും എക്സിറ്റ് പോളിന് പിഴച്ചിട്ടുണ്ടോ? എക്സിറ്റ് പോളിന്റെ പൂർവകാല ചരിത്രം പറയുന്നതെന്ത്?