സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബി എസ് സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയ്‌ക്കെതിരായ പ്രവര്‍ത്തനത്തിന്റെ പേരില്‍ സുലോചനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. (action against cpi leader| audio against v sivankutty)
വി ശിവന്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സുലോചനന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ അടങ്ങിയ ഓഡിയോ നേമം മണ്ഡലത്തിലാകെ പ്രചരിക്കുകയും ചെയ്തിരുന്നു. ശബ്ദം സുലോചനന്റെ തന്നെയെന്ന് ഉറപ്പാക്കിയ ശേഷമാണ് പാര്‍ട്ടി നടപടി. ജില്ലാ എക്‌സിക്യൂട്ടീവ് ചേരുകയും ബി എസ് സുലോചനനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.താനും ശിവന്‍കുട്ടിയുമായി പല കാര്യത്തിലും അഭിപ്രായ ഭിന്നതയുണ്ടെന്നും ശിവന്‍കുട്ടിയ്‌ക്കെതിരെയാകും ഈ തിരഞ്ഞെടുപ്പില്‍ താന്‍ പ്രവര്‍ത്തിക്കുകയെന്നും സുലോചനന്‍ സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. പിന്നാലെ സിപിഐഎം സൈബര്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഇതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു. എല്‍ഡിഎഫില്‍ ഇക്കാര്യം ചര്‍ച്ചയായ സാഹചര്യത്തിലുമാണ് തിരഞ്ഞെടുപ്പ് ഫലം വരാന്‍ പോലും കാത്തുനില്‍ക്കാതെ സുലോചനനെതിരെ പാര്‍ട്ടി അടിയന്തരമായി അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്.









