ഇറാനിലെ പുതിയ ഭരണക്കാര്‍ പഴയ ഭരണക്കാരെക്കാള്‍ തീവ്രനിലപാട് ഉള്ളവരെന്ന് ഇസ്രയേല്‍ സൈന്യം. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഇസ്രയേല്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ – പ്രതിരോധ കമ്മിറ്റിക്ക് മുന്നിലാണ് ഐ ഡി എഫിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലി മാധ്യമങ്ങള്‍ തന്നെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. (Iran’s new regime is more extreme, says IDF after 40 days of war)
ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ തീവ്രനിലപാടുള്ളവരാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ഇസ്രയേലും തങ്ങളുടെ സംയുക്ത സൈനിക ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. അലി ഖമനയി വധത്തിനുശേഷം വന്ന പുതിയ ഭരണാധികാരികള്‍ പഴയ ഭരണാധികാരികളേക്കാള്‍ തീവ്ര നിലപാടുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം സ്വകാര്യമായി നടന്ന ഒരു മീറ്റിങില്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇസ്രയേലി മാധ്യമമായ ഐ24 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വെടിനിര്‍ത്തലിനെക്കുറിച്ച് പലവിധ ചര്‍ച്ചകളും വിലയിരുത്തലുകളും വിമര്‍ശനങ്ങളും വരുന്നതിനിടെ വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.









