ഇറാനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുകെ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപ് തുറന്നടിച്ചത്. കുറച്ച് ധൈര്യം കാണിക്കൂ എന്നാണ് വിമര്‍ശനം. ഹോര്‍മുസ് കാരണം ഇന്ധന പ്രതിസന്ധിയുണ്ടെങ്കില്‍ അമേരിക്കയെ സമീപിക്കാം. അമേരിക്കക്ക് ധാരാളം ഇന്ധന ശേഖരമുണ്ട്. ഹോര്‍മുസില്‍ അമേരിക്ക നിങ്ങളെ സഹായിക്കാന്‍ വരില്ലെന്നും ട്രംപ് തുറന്നടിച്ചു. (Buy oil from US, or learn to fight’: Trump’s message for those who didn’t help in Iran war)
ഹോര്‍മൂസ് കടലിടുക്ക് തുറപ്പിക്കാനും ചരക്ക് നീക്കം സുരക്ഷിതമാക്കാനും ഒരുമിച്ച് നില്‍ക്കണമെന്ന് ട്രംപ് മുമ്പ് ഹോര്‍മൂസ് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിനോട് മറ്റ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപ് അവര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്നുകില്‍ അവര്‍ക്ക് അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാം. അല്ലെങ്കില്‍ കടലിടുക്ക് വഴി എണ്ണ എത്തിക്കാം. ഹോര്‍മൂസില്‍ ഇനി അമേരിക്ക നിങ്ങളെ സഹായിക്കില്ല എന്നും ട്രംപ് ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.ലോകത്താകെ ഉപയോഗിക്കുന്ന ഗ്യാസിന്റേയും എണ്ണയുടേയും ഇരുപത് ശതമാനത്തോളം ചരക്കുനീക്കം നടക്കുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്. യുകെ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് ട്രംപിന്റെ വിമര്‍ശനം. അതിനിടെ ഇറാന്‍ നശിപ്പിക്കപ്പെട്ട് കഴിഞ്ഞെന്നാണ് ട്രംപിന്റെ അവകാശവാദം.









