Headlines

KSU ഷാൾ അണിയിച്ച് സ്വീകരിച്ചു, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കാണ് ജി സുധാകരന്റെ യാത്ര; ചരിത്രം ഒറ്റുകാരൻ എന്ന് വിളിക്കും: എം ശിവപ്രസാദ്

തിരഞ്ഞെടുപ്പ് കാലത്ത് കാതലായ രാഷ്ട്രീയം സംസാരിക്കാൻ കഴിയുന്നില്ലെന്ന് SFI സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. സ്ത്രീകളെ പോലും വ്യക്തിപരമായി അതിക്ഷേപിക്കുന്ന നിലയിലേക്ക് കോൺഗ്രസ്സ് അധ:പതിച്ചു. ഇടത് പക്ഷം ആയത് കൊണ്ട് മാത്രം ആക്രമിക്കുന്നു. പ്രതിഭയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ യുഡിഎഫ് ശ്രമിക്കുന്നു. ഇടത് പക്ഷത്തിന്റെ വനിതാ മുഖങ്ങളെ ഇല്ലാതാക്കാൻ ആണ് യുഡിഫ് നോക്കുന്നതെന്നും എം ശിവപ്രസാദ് വിമർശിച്ചു.1970 ൽ ജി സുധാകരൻ ഇരുന്ന കസേരയിൽ ആണ് ഞാൻ ഇന്ന് ഇരിക്കുന്നത്.UDF വേദിയിൽ ഇന്നലെ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ആ സംഭവം ഞെട്ടിച്ചു. അധികാരമില്ലാത്ത ഒരു ദിവസം പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് ജി സുധാകരന് ഉണ്ടായിട്ടില്ല. സിപിഐഎം ജി സുധാകരനെ സ്ഥാനങ്ങൾ നൽകി വളർത്തിയെന്നും ശിവപ്രസാദ് പറഞ്ഞു.

സ്ഥാനങ്ങൾ ലഭിക്കാൻ പ്രധാന കാരണം രക്തസാക്ഷിയുടെ സഹോദരൻ ആണെന്നത്. ഇതിൽ കൂടുതൽ എങ്ങനെയാണ് സുധാകരനെ പരിഗണിക്കുക. അധികാര കസേര ഇല്ലെങ്കിൽ പൊതുപ്രവർത്തനം ഇല്ലെന്ന സന്ദേശം ആണ് സുധാകരൻ യുവതലമുറയോട് പറയുന്നത്.

സഹോദരനെ കൊന്നവരുടെ കൂടെയാണ് സുധാകരൻ പോയത്. ജി സുധാകരനെ ആരോ പിറകിൽ നിന്ന് നിയന്ത്രിക്കുന്നു. ചരിത്രം ഒറ്റുകാരൻ എന്ന് വിളിക്കും. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കാണ് സുധാകരന്റെ യാത്രയെന്നും ശിവപ്രസാദ് വ്യക്തമാക്കി.