Headlines

’30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു അതിന് കണക്ക് ഇല്ല, DYFI അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് 20 കോടി’; പണം കൈമാറിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് DYFI

വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസ് നേതാവും ആറന്മുളയിലെ യു ഡി എഫ് സ്ഥാനാർഥിയുമായ അബിൻ വർക്കിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഡി.വൈ.എഫ്.ഐ ചൂരൽമല ദുരന്തത്തിൽ ഇടപെട്ടതിനെ വിലകുറച്ചു കാണുന്നത് തീർത്തും അൽപ്പത്തം. 25 വീട് സർക്കാരുമായി സഹകരിച്ച് നൽകുമെന്ന് DYFI ആദ്യം പറഞ്ഞു. എന്നാൽ അന്ന് യൂത്ത് കോൺഗ്രസ് 30 വീട് പ്രഖ്യാപിച്ചു. ഈ നിമിഷം വരെ ആ വീടിനെ പറ്റി മിണ്ടുന്നില്ല. വയനാട്ടിലെ ദുരന്തബാധിതർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, അവരോട് മാപ്പ് പറയണം.30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു അതിന് കണക്ക് ഇല്ല. DYFI അധ്വാനിച്ച് ഉണ്ടാക്കിയ പണമാണ് 20 കോടി. പ്രതീത്മാകമായി ചെക്ക് കൈമാറി അതിൽ CMDRF എന്ന് എഴുതി അതാന്ന് ഇപ്പോൾ ആക്ഷേപമായി ഉയരുന്നത്. ടൗൺഷിപ്പ് പദ്ധതിക്ക് ആണ് പണം കൈമാറിയത്. പണം പിരിച്ചതിൻ്റെ രേഖകൾ ഉണ്ട്. ഘട്ടം ഘട്ടമായി ആണ് പണം കൈമാറിയത്. പണം കൈമാറിയതിൻ്റെ രേഖകൾ DYFI പുറത്ത് വിട്ടു.

ഡി വൈ എഫ് ഐ ടൗൺഷിപ്പ് പദ്ധതിക്ക് ആണ് പണം കൈമാറിയത്. പണം പിരിച്ചതിന്‍റെ കൃത്യമായ രേഖകൾ ഡി വൈ എഫ് ഐയുടെ കയ്യിലുണ്ട്. ഘട്ടം ഘട്ടമായി ആണ് സി എം ഡി ആർ എഫലേക്ക് പണം കൈമാറിയതെന്നും വസീഫ് വിവരിച്ചു. പണം കൈമാറിയതിന്‍റെ രേഖകൾ പുറത്ത് വിട്ടാണ് ഡി വൈ എഫ് ഐ അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് പുനരധിവാസത്തിനായി ഇത്രയൊക്കെ ചെയ്തിട്ടും ഡി വൈ എഫ് ഐക്കെതിരെ യൂത്ത് കോൺഗ്രസ് ആക്ഷേപം നടത്തുന്നു.

30 വീടിന് യൂത്ത് കോൺഗ്രസ് പണം പിരിച്ചു, അതിന് ഒരു കണക്കും ഇല്ല. കണക്ക് പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും ഡി വൈ എഫ് ഐ ചോദിച്ചു. കായംകുളം എം എൽ എയും എൽ ഡ‍ി എഫ് സ്ഥാനാർഥിയുമായ യു പ്രതിഭയ്ക്ക് എതിരെയുള്ള യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരമാർശത്തിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഇർഷാദ് ചക്കാലശ്ശേരിയെ തിരുത്താൻ യു ഡി എഫ് നേതാക്കൾ തയ്യാറാകണമെന്നും വസീഫ് ആവശ്യപ്പെട്ടു.