Headlines

യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; കൊച്ചിയിൽ ഭിന്നശേഷികാരനായ യുവാവിന് ക്രൂരമർദനം

ഹണി ട്രാപ്പായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍.
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിന് നേരെ ക്രൂര മര്‍ദനം. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘം ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി യുവാവിനെ ഉപദ്രവിക്കുകയായിരുന്നു. യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ കൂട്ട് പ്രതികള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹണി ട്രാപ്പായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലീസ് കണ്ടെത്തല്‍.മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമല്‍ ദേവ്. പ്രതികള്‍ ഇയാളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഒന്നാം പ്രതി സഫ്‌നയാണ് അമലിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. കേസില്‍ രണ്ട് പ്രതികളെ കടവന്ത്ര പൊലീസ് പിടികൂടി. സംസാര ശേഷിയില്ലാത്ത ആളാണ് കൊല്ലം സ്വദേശിയായ അമൽ ദേവ്.