വർദ്ധനവ് തുച്ഛമാണ്, ആവശ്യപ്പെട്ടത് 21000 രൂപ, 1000 രൂപ എത്രയോ ചെറുത്, സമരം തുടരും; ആശ സമര സമിതി
സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതിൽ മറുപടിയുമായി ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു. ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർദ്ധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർദ്ധനവ് തുച്ഛമാണ്, 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയത് ആണ്. വിരമിക്കൽ അനുകൂല്യത്തെ കുറിച്ച്…
