‘മുജ്തബ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; അങ്ങനെ അല്ലെങ്കിൽ ഇറാൻ കളിക്കുന്നത് നാടകം’
വാഷിങ്ടൻ ∙ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്. എന്നാൽ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരുകയോ ചെയ്യാത്തത് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രതികരണം…
