Headlines

പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ അറ്റകുറ്റപ്പണി; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം

  ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഓപ്പറേഷന്‍ തിയേറ്റര്‍ ഭാഗിഗമായി അടയ്ക്കുന്നതിലാണ് ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട രോഗികളെ എറണാകുളത്തേക്കും, കോട്ടയത്തേക്കും മാറ്റേണ്ടിവരുമെന്നാണ് വിവരം.ജൂലൈ ഒന്ന് മുതല്‍ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും പഴയ കെട്ടിടത്തിലാണ്. പുതിയ കെട്ടിടത്തിലെ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. പാനലിംഗ് ജോലികള്‍ , വയറിംഗ്, ഓക്‌സിജന്‍ കണക്ഷന്‍ എന്നിവ…

Read More

ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതി; കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്

  നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. കടവന്ത്ര എസ്എച്ച്ഒ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി.     തന്നെ മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു, തനിക്കെതിരെ അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിക്കുന്നു എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് അന്‍സിബ ടിനി ടോമിനെതിരെ പരാതി നല്‍കിയത്. അമ്മ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്ന മുഖ്യമന്ത്രിയെയക്കം അന്‍സിബ സമീപിച്ചു. ടിനി ടോമും അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും നീനാക്കുറിപ്പും കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ മൊഴി നല്‍കിയിരുന്നു.   ഇതിനിടെ, അഭിനേതാക്കളുടെ…

Read More

അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്

  അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍, പ്രതികള്‍ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണം എണ്ണി തിട്ടപ്പെടുത്തുന്നതിനൊപ്പം പ്രതികള്‍ നോട്ടുകെട്ടുകള്‍ വസ്ത്രത്തിലും ഒളിപ്പിച്ചു. 39 ദിവസത്തിനിടെ 70 തവണ തട്ടിപ്പ് നടന്നതായി എസ്‌ഐടി കണ്ടെത്തി.     500 രൂപ നോട്ടു കെട്ടുകള്‍ക്ക് ആവര്‍ത്തിച്ച് കുറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥര്‍ പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയില്ല. നോട്ട് കെട്ടുകള്‍ മാത്രമായി എണ്ണി വൗച്ചറുകള്‍ നല്‍കി. മോഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രതികള്‍ ആദ്യം…

Read More

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

  നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 25ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.     തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം.   1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ…

Read More

ഉത്തര്‍പ്രദേശില്‍ ബീഫ് പാകം ചെയ്തതിന് 3 സ്ത്രീകള്‍ അറസ്റ്റില്‍; ഗോവധ നിരോധന നിയമപ്രകാരം കേസ്

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബീഫ് പാകം ചെയ്‌തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാംബിയിലാണ് സംഭവം. രഹസ്യ വിവിരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് ഒരു കിലോ വീതം പാകം ചെയ്തതും ചെയ്യാത്തതുമായ ബീഫ് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സ്ത്രീകള്‍ക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തെന്നും പൊലീസ് വ്യക്തമാക്കി.അറസ്റ്റ് ചെയ്ത സ്ത്രീകളെ ജുഡീഷ്യല്‍ കസ്റ്റിയില്‍ വിട്ടു. പൊലീസ് പരിശോധിക്കാന്‍ എത്തിയതോടെ…

Read More

ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ പൊലീസ്

  തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂടുതല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ 20ലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നെന്നും പൊലീസ് കോടതിയെ അറിയിച്ചു.     കേസില്‍ കഴിഞ്ഞദിവസം മൂന്ന് സിപിഐഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷകള്‍ കൂടി തള്ളിയിരുന്നു. മൂന്നാം പ്രതി…

Read More

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

  ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം.     മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍, യുറുഗ്വെ ടീമുകള്‍ക്കൊപ്പം സൗദി അറേബ്യയേയും ലോകകപ്പിലെ കന്നിക്കാര്‍ സമനിലയില്‍ കുരുക്കി. റൗണ്ട് ഓഫ് 32 വില്‍ അര്‍ജന്റീനയാണ് കേപ് വെര്‍ദെയുടെ എതിരാളികള്‍. ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിച്ച് സൗദി അറേബ്യയേയും…

Read More

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി

  വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കാത്തതില്‍ ഘടക കക്ഷി നേതാക്കള്‍ക്ക് അതൃപ്തി. എപ്പോള്‍ യോഗം ചേരുമെന്നതില്‍ വ്യക്തതയില്ല. മുന്നണി യോഗം ചേരുന്നതിനുള്ള തീയതിയും സമയവും ഇനിയും നിശ്ചയിച്ചിട്ടില്ല. ഒന്നാം തീയതി നിയമസഭയില്‍ ധന ബില്ല് പാസാക്കും എന്നിരിക്കെ അതിനുമുമ്പ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട യുഡിഎഫ് യോഗം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി വിളിക്കാത്തതില്‍ കക്ഷി നേതാക്കള്‍ അതൃപ്തിയിലാണ്.     വിഷയത്തില്‍ വി എം സുധീരന്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തില്‍ ആക്കിയെന്ന…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യല്‍. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.     2019ലെ കേസുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2025ലും സമാനമായ രീതിയില്‍ സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന്…

Read More

‘കൃത്യമായ ഉത്തരമില്ല, സാങ്കേതികവിവരങ്ങൾ പോലും അറിയില്ല’; കുറ്റകൃത്യത്തിൽ വീണയെക്കാൾ പങ്കുള്ളയാൾ ?

  കൊച്ചി ∙ സിഎംആർഎലുമായുള്ള വിവാദ സാമ്പത്തിക ഇടപാടിൽ ടി.വീണയെക്കാൾ കൂടുതൽ കുറ്റകൃത്യത്തിൽ പങ്കാളിത്തമുള്ള മറ്റാരോ എക്സാലോജിക് ഐടി സൊലൂഷൻസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നതായി ഇ.ഡിക്കു സൂചന ലഭിച്ചു. ഇതാരാണെന്നു കണ്ടെത്താൻ വിശദമായ അന്വേഷണത്തിലേക്കു കടക്കുകയാണ് ഇ.ഡി. കേസിൽ ടി.വീണ പ്രതിസ്ഥാനത്തു തുടരുമെങ്കിലും അവരുടെ അറസ്റ്റുകൊണ്ട് അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടാകുമെന്ന തോന്നൽ ഇ.ഡിക്കില്ല. വീണയുടെ അറസ്റ്റ് ഒഴിവാക്കി പിഎംഎൽഎ പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ കംപ്ലെയ്ന്റ് (കുറ്റപത്രം) സമർപ്പിക്കാനുള്ള സാധ്യതയാണു തെളിയുന്നത്. പ്രതിപ്പട്ടികയിൽ മാറ്റംവരുമെന്ന സൂചനയും അന്വേഷണസംഘം നൽകുന്നു.ഇ.ഡിയുടെ പല…

Read More