അനധികൃത മദ്യം പിടിച്ചെടുത്ത കേസ്; ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും

വയനാട്: അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. 24 മണിക്കൂർ കസ്റ്റഡിയാണ് കോടതി എക്സൈസിന് അനുവദിച്ചത്. കസ്റ്റഡിയിൽ വാങ്ങി വീട്ടിൽ വെച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ആന്റോ നിഷേധിച്ചിരുന്നു. നാല് മണിക്കൂർ നീണ്ട തെളിവെടുപ്പിന് ശേഷമാണ് ആന്റോയെ മീനങ്ങാടി എക്സൈസ് ഓഫീസിലെത്തിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ആൻ്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും. പിടിച്ചെടുത്ത മദ്യത്തിന്റെ…

Read More

പിണറായി വിജയനെതിരായ മാസപ്പടി ആരോപണം: ഇ ഡി നിലപാടിൽ സർക്കാർ തീരുമാനം ഉടൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ മാസപ്പടി ആരോപണത്തിൽ അന്വേഷണം വേണമെന്ന ED നിലപാടിൽ സർക്കാർ തീരുമാനം ഉടൻ. അന്വേഷണം ആകാമെന്നായിരുന്നു AG യുടെ നിയമോപദേശം. പിണറായി വിജയനെതിരെ, കേസെടുത്താൽ മാസപ്പടി ഡയറിയിൽ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉൾപ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോൺഗ്രസിന്റെ ആശങ്ക. അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ്‌ റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്. എന്നാൽ ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി…

Read More

ആക്രമണം കടുപ്പിച്ച് ഹൂതികൾ; റിയാദിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആക്രമണം, പ്രതിരോധിച്ചെന്ന് സൗദി

റിയാദ്: സൗദിക്ക് എതിരെയുള്ള ആക്രമണം കടുപ്പിച്ച് ഹൂതികൾ. റിയാദിലെ തന്ത്രപ്രധാനമായ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. യാൻബുവിലെ അരാംകോയും ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ബിഷ, ത്വായിഫ്, ഫർസാൻ, യാംബു എന്നിവിടങ്ങളിലെ ആക്രമണശ്രമങ്ങൾ സൗദി ചെറുത്തു. അതേസമയം, സൗദിയും ഹൂതികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ചർച്ചകൾക്കായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ് വി നാളെ ടെഹ്റാനിലെത്തും. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ, ചരക്ക്, വാതകം എന്നിവയുടെ അളവ് ആറ്…

Read More